ചങ്ങനാശേരി: പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യവുമായി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡിംഗ് വിദ്യാര്‍ഥിനികളും എന്‍എസ്എസ് വോളന്റിയേഴ്സും പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന തുണിസഞ്ചികള്‍ നിര്‍മിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയായ അഞ്ചപ്പത്തിന് കുട്ടികള്‍ തയാറാക്കിയ 150 തുണിസഞ്ചികള്‍ സംഭാവനയായി നല്കി.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്ലാരിസ് സിഎംസിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അഞ്ചപ്പത്തിലെ കമ്മിറ്റിയംഗം മാത്യു ജോസഫിനു തുണിസഞ്ചികള്‍ കൈമാറി. ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്, പ്രോഗ്രാം ഓഫീസര്‍ ടെസിമോള് ജോസഫ്, അഞ്ചപ്പം ഫിനാന്‍ഷ്യല്‍ കണ്ട്രോളര് ജോജി മൂലംകുന്നം എന്നിവരും സന്നിഹിതരായിരുന്നു.