കാസർഗോഡ്: സംസ്ഥാന സബ്ജൂണിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യ ദിവസം മലപ്പുറം കോട്ടയത്തെയും (6-0), എറണാകുളം ഇടുക്കിയെയും (3-0) കണ്ണൂർ പത്തനംതിട്ടയെയും (5-0) തൃശൂർ വയനാടിനെയും (1-0) ജി.വി.രാജ പാലക്കാടിനെയും (2-0) തോൽപിച്ചു. ആലപ്പുഴ പത്തനംതിട്ട മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ഹമീദ് സ്പീക്ക് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജമീല സിദ്ദിഖ്, നാസർ മൊഗ്രാൽ, മുജീബ് കമ്പാർ, കെ.ടി.സ്മിത, പാർവതി നായർ, എം.അബ്ബാസ്, ബി.എ.റഹ്മാൻ ആരിക്കടി, അഹമദലി, താജുദ്ദീൻ, റിയാസ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. എം.രാമകൃഷ്ണൻ സ്വാഗതവും ടി എം.ശുഹൈബ് നന്ദിയും പറഞ്ഞു.