കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി അടച്ചുപൂട്ടല്‍ ഭീഷണിയിലായ സാഹചര്യത്തില്‍ ബഹുജന മനസാക്ഷി ഉണര്‍ത്തുന്നതിനായി ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കെഎസ്ആര്‍ടിസി സംരക്ഷണ സദസ് നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുകയാണെന്ന് ഐഎന്‍ടിയുസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ബിജു ജോണ്‍, എം.വി.പത്മനാഭന്, ടി.വി.കുഞ്ഞിരാമന്, തോമസ് സെബാസ്റ്റ്യന്‍, പി.വി.ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.