+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​ജേ​ഷ് വ​ധം: പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ റെ​യ്ഡ്

തൃ​ക്ക​രി​പ്പൂ​ർ: വ​യ​ലോ​ടി​യി​ലെ മ​ർ​ണാ​ടി​യ​ൻ പ്രി​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യ മൂ​ന്നു പേ​രു​ടെ വീ​ടു​ക​ളി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ​ക്കാ​യി ഒ​രേ സ​മ​യം അ​ന്വേ​ഷ​
പ്രി​ജേ​ഷ് വ​ധം: പ്ര​തി​ക​ളു​ടെ  വീ​ട്ടി​ൽ റെ​യ്ഡ്
തൃ​ക്ക​രി​പ്പൂ​ർ: വ​യ​ലോ​ടി​യി​ലെ മ​ർ​ണാ​ടി​യ​ൻ പ്രി​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യ മൂ​ന്നു പേ​രു​ടെ വീ​ടു​ക​ളി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ​ക്കാ​യി ഒ​രേ സ​മ​യം അ​ന്വേ​ഷ​ണ സം​ഘം റെ​യ്ഡ് ന​ട​ത്തി.
പൊ​റോ​പ്പാ​ട്, വി​റ്റാ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ​യാ​ണ് വ​നി​താ എ​സ്ഐ മാ​ർ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​വി​ലെ 11 ന് ​തു​ട​ങ്ങി​യ റെ​യ്ഡ് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ച​ന്തേ​ര പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​വി.​ശ്രീ​ദാ​സ്, എ​സ്ഐ​മാ​രാ​യ എം.​സ​തീ​ശ​ൻ, സി.​കെ.​മു​ര​ളീ​ധ​ര​ൻ, എ ​എ​സ് ഐ​മാ​രാ​യ എ.​വി.​ദി​വാ​ക​ര​ൻ, പി.​ഓ​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.