ചെന്പന്തൊട്ടി: വൈഎംസിഎ ചെമ്പന്തൊട്ടിയും, സെന്റ് ജോർജ് ഫൊറോന ചർച്ചും സംയുക്തമായി കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ രാവിലെ ഒൻപതിന് ക്യാന്പ് തുടങ്ങും. ജനറൽ ഫിസിഷ്യൻ, അസ്ഥിരോഗ വിഭാഗം, ഇഎൻടി, ശിശുരോഗ വിഭാഗം, ജനറൽ സർജൻ, ഗൈനക്കോളജി, ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സ്പൈറോ മീറ്റർ, ഡയബറ്റിക് ന്യൂറോപ്പതി, ബിഎംടി, പ്രഷർ, ഷുഗർ തുടങ്ങിയ ടെസ്റ്റുകളും, അത്യാവശ്യം മരുന്നുകളും തികച്ചും സൗജന്യമായി ക്യാമ്പിൽ ലഭിക്കും.