ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ ബാസ്ക്കറ്റ്ബോൾ (ക്ലസ്റ്റർ -10) ടൂർണമെന്റ് ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബ്രദർ എം.പി. ബിജു സിഎസ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ, വാർഡ് കൗൺസിലർ വിജിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി നാനൂറോളം വിദ്യാർഥികളാണു ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരമായ അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തെ പരാജയപ്പെടുത്തി പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി.
ഇന്നു രാവിലെ 6.30ന് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ഫൈനൽ മത്സരങ്ങൾക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ ട്രോഫികൾ വിതരണം ചെയ്യും.
ഇന്നു രാവിലെ 6.30ന് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ഫൈനൽ മത്സരങ്ങൾക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ ട്രോഫികൾ വിതരണം ചെയ്യും.