കൂത്തുപറമ്പ്: നിർമലഗിരി സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഫാ. മാത്യു ചെല്ലങ്കോട്ട് കൊടിയേറ്റി. വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെറിൻ മരശേരി കാർമികത്വം വഹിച്ചു. സെമിത്തേരി സന്ദർശനം, വാഹന വെഞ്ചിരിപ്പ്, സൺഡേ സ്കൂളിന്റെയും മാതൃവേദിയുടെയും കലാപരിപാടികൾ എന്നിവ നടന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാനയ്ക്ക് തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം നടക്കും. നാളെ രാവിലെ 10.30ന് തിരുനാൾ കുർബാനയ്ക്ക് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.