കണ്ണൂര്‍: ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (ഐഎഎല്‍) ഇക്കോ ലീഗല്‍ പഠന ക്യാന്പ് ഇന്നും നാളെയും പയ്യാമ്പലം കണ്ണൂര്‍ ക്ലബില്‍ നടക്കും. രാവിലെ 11ന് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐഎഎല്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ജയചന്ദ്രന് അധ്യക്ഷനാകും. ഉച്ചയ്ക്ക് 12ന് ലോക മനുഷ്യാവകാശദിനത്തിന്റെ ഭാഗമായി അഡ്വ. കെ.റുക്സാന പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് ഭരണഘടനാ സംരക്ഷണസമ്മേളനം സിപിഐ ദേശീയ എക്സിക്യൂവ് അംഗം പി. സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 ന് പന്ന്യന്‍ രവീന്ദ്രന് മുതിര്‍ന്ന അഭിഭാഷകരെ ആദരിക്കും. സി.പി സന്തോഷ്കുമാര്‍ മുഖ്യാതിഥിയാകും.