കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഇന്ന് ആരംഭിക്കും. വൈകുന്നേരം 4.30ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്യും. ദിവസേനെ നടക്കുന്ന നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകും. കൂടാതെ സ്കൂട്ടർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, സ്വർണ നാണയങ്ങൾ എന്നിവയും വിവിധ ഇനങ്ങളിൽ സമ്മാനമായി ലഭിക്കും. 2023 മാർച്ച് 20 വരെയാണ് വ്യാപാരോത്സവം. മാർച്ച് 22ന് ബംബർ നറുക്കെടുപ്പ് നടക്കും. യുഎംസി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, കൊച്ചിൻ രാജൻ, സജി ജോസഫ്, സൈജു ഗുജറാത്തി, പി.പി. ഖാലിദ്, സി. അബ്ദുൾ സലാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.