പേരൂർക്കട: കരമന ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ശുചിമുറി ബ്ലോക്കുകളുടെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ വിനിയോഗിച്ചാണ് ശുചിമുറി ബ്ലോക്കുകൾ നിർമിച്ചത്. ഇതോടൊപ്പം നാപ്കിൻ വെൻഡിംഗ് മെഷീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. സലീം തുടങ്ങിയവർ പങ്കെടുത്തു.
അനുശോചന യോഗം
നെടുമങ്ങാട് : അന്തരിച്ച കോൺഗ്രസ് നേതാവ് സി. രാധാകൃഷ്ണൻ നായർ അനുശോചനയോഗം നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ നടത്തി. മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ആനാട് ജയൻ,അഡ്വ. ആർ. ജയദേവൻ, എസ്.ആർ. വിജയൻ,നെട്ടിറച്ചിറ ജയൻ, അഡ്വ. ബാജി, അഡ്വ. അരുൺകുമാർ, ഷാജി, ആനാട് ജയചന്ദ്രൻ, കൗൺസിലർ പ്രിയ പി. നായർ എന്നിവർ പ്രസംഗിച്ചു.