തിരുവനന്തപുരം : ഓൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന സമിതി സംഘടിപ്പിച്ച നിയമസഭ മാർച്ച് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. 50 രൂപ ലോട്ടറി പിൻവലിക്കുക, ലോട്ടറി സമ്മാനത്തുക വർധിപ്പിക്കുക, ക്ഷേമനിധി പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുക, ബോണസ് കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. കൈരളി റാഫി, പി.വി. പ്രസാദ്, ഒ.ബി. രാജേഷ്, എം.എസ്. യൂസഫ്, ആനത്താനം രാധാകൃഷ്ണൻ, അയിര സലീംരാജ്, സി. രാജലക്ഷ്മി, അന്പലത്തറ മുരളീധരൻ നായർ, കെ. ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.