തിരുവനന്തപുരം : കേരള പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ കേസരി സ്മാരക മന്ദിരത്തിൽ മാധ്യമ പ്രവർത്തകർക്കായി മീഡിയ സെന്റർ തുറന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് ഒഴിവ് സമയം ചിലവഴിക്കാനുള്ള പൊതു ഇടമായാണ് കേസരി മീഡിയ സെന്റർ പ്രവർത്തിക്കുന്നത്.
ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യാതിഥിയായിരുന്നു .ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു, സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ്, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.