തിരുവമ്പാടി: മിഷൻ 1 റുപി എന്ന പരിപാടിയുടെ ഭാഗമായി ഭാരതപര്യടനം നടത്തുന്ന റെനീഷ്, നിജിൻ ദ്വയം എന്നിവർക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സ്വീകരണം നൽകി. പാവപ്പെട്ടവരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ അഞ്ച് കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. വിദ്യാർഥികൾ ശേഖരിച്ച ഒമ്പതിനായിരം രൂപ സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ കൈമാറി.
ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അധ്യാപകരായ ജാൻസി വർഗീസ്, റോജ കാപ്പൻ, സിസ്റ്റർ ബിന്ദു, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, ആൽബിൻ, അയൂബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.