കോഴിക്കോട്: ജില്ലാ ജനറൽ (ബീച്ച്) ആശുപത്രിയിലെ ശുചീകരണ ജോലിയിൽ പിൻവാതിൽ നിയമനം നടത്താൻ വേണ്ടി ആശുപത്രി അധിക്കാരികൾ ഉണ്ടാക്കിയ പുതിയ നിയമന മാനദണ്ഡമായ 50 വയസ്സ് എന്ന പ്രായ പരിധി 60 ആക്കുക, നിയമന കാലാവധി 6 മാസം എന്നത് മൂന്ന് മാസമാക്കുക മാസമാക്കുക, സ്വജനപക്ഷം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലേബർ സർവീസ് സൊസൈറ്റി ജനകീയ സമരസമിതി ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ബിജെപി. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളിൽ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ ജനകീയ സമര സമിതി ചെയർമാൻ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു.