കൂടരഞ്ഞി: കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ ജനങ്ങൾ ദുരിതത്തിൽ.
നിയന്ത്രണമില്ലാതെ ചീറിപ്പായുന്ന ടിപ്പറുകളും യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. മലയോര ഹൈവേ നിർമാണം നടക്കുന്ന ഈ പ്രദേശത്ത് സ്കൂൾ വിടുന്ന സമയത്ത് നിയന്ത്രണമില്ലാതെ ടിപ്പറുകൾ ഓടുന്നത് അപകടത്തിനും ഗതാഗതകുരുക്കുനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് നാലു ഭാഗത്തേക്കും റോഡുകൾ ഉള്ളതിനാൽ ഇവിടെ വാഹന തിരക്കും കൂടുതലാണ്. സ്കൂൾ വിടുന്ന സമയം ആയിരക്കണക്കിന് കുട്ടികളും ഒട്ടേറെ വാഹനങ്ങളും എത്തുന്നതോടെ അപകടവും ഗതാഗത കുരുക്കും നിത്യസംഭവമാണ്. ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.