പുൽപ്പള്ളി: മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 160 ഇടവകകളിലൂടെ കടന്നുപോകുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ സ്വീകരണം നൽകി.
പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽനിന്നു മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ജോസ് തേക്കനാടിയുടെ നേതൃത്വത്തിൽ തിരുസ്വരൂപം ഏറ്റുവാങ്ങി. ഫൊറോന ദേവലയത്തിൽ തിരുസ്വരൂപം വികാരിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചു. തിരുസ്വരുപ പ്രയാണത്തിനു ഇന്നു പട്ടാണിക്കൂപ്പ് ഉണ്ണീശോ ദേവാലയത്തിൽ സ്വീകരണം നൽകും.