മാനനന്തവാടി: കണിയാരത്ത് ഫാ. ജികെഎം എച്ച്എസ്എസ്, സാൻജോ പബ്ലിക് സ്കൂൾ, സെന്റ് ജോസഫ്സ് ടിടിഎ എന്നിവിടങ്ങളിലായി നടന്ന 41-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതലത്തിൽ മാനന്തവാടിക്കു കിരീടം. യുപി, എച്ച്എസ്, എച്ച്എസ്എസ് ജനറൽ വിഭാഗങ്ങളിൽ 916 പോയിന്റുമായാണ് മാനന്തവാടി ഉപജില്ല ജേതാക്കളായത്. 879 പോയിന്റ് വീതം നേടി വൈത്തിരി, സുൽത്താൻ ബത്തേരി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു.
ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 96 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ചാന്പ്യമാരായി. 88 പോയിന്റുമായി മീനങ്ങാടി ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 75 പോയിന്റ് കരസ്ഥമാക്കിയ കൽപ്പറ്റ എൻഎസ്എസ് എച്ച്എസാണ് തൊട്ടുപിന്നിൽ.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 111 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ്എസ് ഒന്നാമതെത്തി. 96 പോയിന്റ് നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 80 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി.
യുപി ജനറൽ വിഭാഗത്തിൽ 35 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ്എസ് ചാന്പ്യൻമാരായി. 30 പോയിന്റ് നേടിയ മുട്ടിൽ ഡബ്ല്യുഒ യുപിയും കൽപ്പറ്റ എസ്കഐംജെയും രണ്ടാം സ്ഥാനം പങ്കിട്ടു. മാനന്തവാടി എൽഎഫ് യുപിഎസ്, പടിഞ്ഞാറത്തറ എയുപിഎസ്, പഴൂർ സെന്റ് ആന്റണീസ് എയുപിഎസ് എന്നിവ 25 വീതം പോയിന്റുമായി മൂന്നാം സ്ഥാനം നേടി.
യുപി സംസ്കൃതോത്സവത്തിൽ നടവയൽ സെന്റ് തോമസ് എച്ച്എസും ബത്തേരി അസംപ്ഷൻ എയുപിഎസും 40 വീതം പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളാണ് 28 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. 20 വീതം പോയിന്റുള്ള പടിഞ്ഞാറത്തറ എയുപിഎസും മാനന്തവാടി ജിയുപിഎസും മൂന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ 63 പോയിന്റുമായി കണിയാരം ഫാ.ജി.കെ.എം എച്ച്എസ്എസ് ജേതാക്കളായി. 50 പോയിന്റ് നേടിയ പടിഞ്ഞാറത്തറ ജിഎച്ച്എസ്എസിനാണ് രണ്ടാംസ്ഥാനം.
40 പോയിന്റുമായി സുൽത്താൻബത്തേരി അസംപ്ഷൻ മൂന്നാം സ്ഥാനം നേടി.
യുപി അറബിക് കലോത്സവത്തിൽ 45 വീതം പോയിന്റ് നേടി വെള്ളമുണ്ട ജിയുപിഎസും മുട്ടിൽ ഡബ്ല്യുഒയുപിഎസും ഒന്നാം സ്ഥാനം വീതിച്ചു. 28 പോയിന്റ് നേടിയ പിണങ്ങോട് ജിയുപിഎസിനാണ് രണ്ടാം സ്ഥാനം. 18 പോയിന്റോടെ പടിഞ്ഞാറത്തറ എയുപിഎസ് പടിഞ്ഞാറത്തറ മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ 58 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ചാന്പ്യൻമാരായി. 45 പോയിന്റുള്ള മുട്ടിൽ ഡബ്ല്യുഒവി എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. പനമരം ക്രസന്റ് പബ്ലിക് സ്കൂൾ 38 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.