കാഞ്ഞിരപ്പള്ളി: പങ്കെടുത്ത ആദ്യ കലോത്സവത്തിൽ തന്നെ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ അപർണക്ക് തുണയായത് അച്ഛന്റെ ശിക്ഷണം.
പായിപ്പാട് സെന്റ് ജോസഫ് എച്ച്എസിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ് എസ്. അപർണ. അച്ഛൻ പായിപ്പാട് അംബിയിൽ എസ്. അനിൽകുമാർ പഠനകാലത്ത് യൂണിവേഴ്സിറ്റി കലോത്സവങ്ങളിലെ മിമിക്രി വേദികളിൽ തിളങ്ങിയിരുന്നു. മകൾക്കും മിമിക്രിയോട് താത്പര്യമുണ്ടെന്നറിഞ്ഞപ്പോൾ ഗുരുവായി അച്ഛൻ തന്നെയെത്തി.
ഓരോ ശബ്ദത്തിലും കൃത്യത വരുത്താനുള്ള പാഠങ്ങൾ പറഞ്ഞു കൊടുത്തു.സംസ്ഥാന കലോത്സവത്തിൽ മത്സരം കടുത്തതായിരിക്കുമെന്ന് നന്നായി അറിയാമെന്ന് അപർണ പറയുന്നു. അച്ഛന്റെ സഹായത്തോടെ സംസ്ഥാന കലോത്സവത്തിനുള്ള പരിശീലനത്തിലേക്ക് കടക്കുകയാണ്. ശ്രീലതയാണ് അപർണയുടെ അമ്മ.