കാഞ്ഞിരപ്പള്ളി: വഞ്ചിപ്പാട്ടില്‍ താളം മുറിഞ്ഞു. പിന്നെ പ്രതിഷേധവും കരച്ചിലും ബഹളവുമായി.
താളബോധമില്ലാതെ, പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കാന്‍ മാത്രം ഇമ്പത്തില് പാടിയ ടീമിന് വഞ്ചിപ്പാട്ടില്‍ ഒന്നാം സ്ഥാനം നല്‍കിയെന്നാരോപിച്ചാണ് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് വേദിയില്‍ സംഘര്‍ഷമുണ്ടായത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂള്‍ ടീമിനായിരുന്നു ഒന്നാം സ്ഥാനം. കോത്തല എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നിയമാവലി ഒന്നും പാലിക്കാതെയാണ് ഒന്നാം സ്ഥാനം ലഭിച്ചവര്‍ പാടിയതെന്നും ആറന്മുള രീതിയാണോ, കുട്ടനാടന്‍ രീതിയാണോ എന്നു മനസിലാക്കാന്‍പോലും കഴിയാത്ത വിധമായിരുന്നു ഇവരുടെ പാട്ടെന്നും മറ്റു ടീമുകള്‍ ആരോപിച്ചു. പ്രതിഷേധവുമായി ഈ ടീമുകളുടെ മാനേജര്‍മാരും കുട്ടികളും രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ കരയുകയും വേദിവിടില്ലെന്നു പറയുകയും ചെയ്തതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. ഒടുവില്‍ അരമണിക്കൂറിനുശേഷം പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.