കൊട്ടാരക്കര: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സൗത്ത് കേരള ഡയോസിഷൻ കൺവൻഷന് വാളകം പാലസ് മൗണ്ടിലുള്ള ഡയോസിഷൻ സെന്ററിൽ പ്രാർഥന നിർഭരമായ തുടക്കം. പ്രിസൈഡിംഗ് ബിഷപ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും സമസൃഷ്ടങ്ങൾക്കും നന്മ പകർന്നു നൽകുന്നത് ദൗത്യമായി കരുതണമെന്നും ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സത്യസന്ധതയോടും വിശ്വസ്തയോടുംകൂടി നിറവേറ്റി നന്മയിൽ ജീവിച്ചുവോ എന്നതാണ് പ്രധാനമെന്നും യേശുവിനെ അറിയുന്നതുമാത്രം പോരാ ജീവിതം അവനായി സമർപ്പിക്കുന്നതാണ് രക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. പൂർണമായ സമർപ്പണത്തോടെ ദൈവത്തിങ്കലേക്ക് മടങ്ങി വരുവാനും നമുക്ക് ലഭ്യമാകുന്ന വർത്തമാനകാല നിമിഷങ്ങളെ ദൈവത്തോടു ചേർന്ന് ജീവിച്ച് പവിത്രീകരികരിക്കുവാനും വിശ്വാസികളെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
സഭ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വികാരി ജനറൽ റവ.സി.കെ.ജേക്കബ്, മുൻ സഭാ ട്രഷറർ റവ.സജി മാത്യു,ഡയോസിഷൻ സെക്രട്ടറി റവ.കെ.എസ്. ജയിംസ്, വൈസ് പ്രസിഡന്റ് റവ. സാം മാത്യു, റവ .ജോൺ മാത്യു, റവ. ഒ.പി.പൗലോസ്, റവ.ടി.എസ്. അലക്സാണ്ടർ, റവ. പ്രകാശ് മാത്യു, റവ.ടോണി തോമസ്, റവ. സാം മാത്യു ഓമല്ലൂർ, റവ.തോമസ് മാത്യു, റവ.ജോബിൻ.വി. ജോൺ , ഇവാ.സൈമൺ ജോൺ, ഇവാ.സാജു തോമസ്, ഇവാ.ഷിബു കുമാർ എന്നിവർ സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
റവ. അനീഷ് തോമസ് ജോൺ, റവ.മാത്യൂസ്.എം.അനിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡയോസിഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ഇന്ന് 10 ന് നടക്കുന്ന യൂത്ത് കോൺഫറൻസിൽ ബ്രദർ.ബേസിൽ ജോർജ് പ്രസംഗിക്കും. നാലിന് വാളകം ജംഗ്ഷനിൽ സുവിശേഷ യോഗം. ആറിന് റവ.ജോർജ് ജോസഫ് പ്രസംഗിക്കും.
കൺവൻഷൻ നാളെ സമാപിക്കും. രാവിലെ എട്ടിന് ഡയോസിസ് ബിഷപ് ഡോ.ഏബ്രഹാം ചാക്കോയുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ, 10ന് നടക്കുന്ന ആത്മീയ സംഗമത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.