കൊല്ലം: ജില്ലാ കേരളോത്സവം ഇന്ന് മുതല്‍ 12 വരെ വിവിധ വേദികളിലായി നടക്കും. യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. എന്‍. കെ. പ്രേമചന്ദ്രന് എംപി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. പി. കെ. ഗോപന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാള്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ക്യുഎസി ഗ്രൗണ്ട്, രാമവര്‍മ്മ ക്ലബ്, ആശ്രാമം മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍. 12ന് ജില്ലാപഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ നാലിന് സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കലാവിഭാഗം സമ്മാനദാനം എം.മുകേഷ് എം.എല്‍.എയും കായികവിഭാഗം സമ്മാനദാനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണും നിര്‍വഹിക്കും.