+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​നം വ​ന്‍ കു​തി​ച്ചു​ ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ല്‍: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

അ​ഞ്ച​ല്‍ : കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ന്‍ കു​തി​ച്ചു​ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നു മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​നം വ​ന്‍ കു​തി​ച്ചു​ ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ല്‍: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി
അ​ഞ്ച​ല്‍ : കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ന്‍ കു​തി​ച്ചു​ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നു മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മ​വും ചി​റ​ക് പ​ദ്ധ​തി​യും ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
രാ​ജ്യ​ത്തി​ന്‌ ത​ന്നെ മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ രീ​തി മ​ന​സി​ലാ​ക്കാ​ന്‍ മ​റ്റു​ ര​ാജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഫി​ന്‍​ലാ​ന്‍​ഡ്‌ പ്ര​തി​നി​ധി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​ദ്യ​ാഭ്യാ​സ മേ​ഖ​ല​യെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും മ​ന​സി​ലാ​ക്കു​ന്ന​തി​നും എ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ല്‍ ഫി​ന്‍​ലാ​ന്‍​ഡ്‌​മാ​യി സ​ഹ​ക​രി​ച്ച് പു​ത്ത​ന്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍, വി​വി​ധ മേ​ഖ​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ര്‍ ഉ​ള്‍​പ്പ​ടെ അ​റു​നൂ​റോ​ളം പേ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്കൂ​ൾ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം, അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം, സ്കൂ​ൾ ഡ​യ​റി പ്ര​കാ​ശ​നം, അ​ക്ഷ​ര​ജ്യോ​തി കൈ​യെഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ൽ, മു​ൻ മ​ന്ത്രി കെ.​രാ​ജു, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ ഗോ​പ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, ജി​ല്ലാപ​ഞ്ചാ​യ​ത്ത് അം​ഗം സി.​അം​ബി​ക കു​മാ​രി, സ്കൂ​ള്‍ എ​സ്എംസി ചെ​യ​ർ​മാ​ൻ കെ.​ബാ​ബു പ​ണി​ക്ക​ർ, പി​ടിഎ പ്ര​സി​ഡ​ന്‍റ് ജെ ​സു​രേ​ന്ദ്ര​ൻ നാ​യ​ർ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി മ​ണി, പ്ര​ഥ​മാ​ധ്യ​പി​ക കെ.​എ​സ് ക​ല​ാദേ​വി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.