കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത പുകയില ഉൽപന്നങ്ങളായ കൂൾ, ഗണേഷ്, ശംഭു എന്നിവ വില്പന നടത്തി വരികയായിരുന്നു.
പോലീസിൽ രഹസ്യ വിവരം കിട്ടിയതനുസരിച്ച് പരിശോധന നടത്തുകയും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാളുടെ കടയിൽ നിന്നും നാല് തവണ ഇതിനു മുന്നേ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് . ഓണക്കാലത്ത് പോലീസ് നായയെ ഉപയോഗിച്ച് ഈ കടയിൽ പരിശോധന നടത്തി നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തിരുന്നു.
മേഖലാ കലോത്സവം:
ലോഗോ പ്രകാശനം ചെയ്തു
കുണ്ടറ: അസോസിയേഷൻ ഓഫ് കേരള പ്രൈവറ്റ് സ്കൂൾസ് കുണ്ടറയിൽ നടത്തുന്ന കൊല്ലം മേഖല കലോത്സവത്തിന്റെ ലോഗോ പിസി വിഷ്ണുനാഥ് എംഎൽഎ പ്രകാശനം ചെയ്തു.
അസോസിയേഷൻ ഭാരവാഹികളായ എ അജി, സിനു ഡാനിയൽ, ആർ സനജൻ, മേരി സബീന, ലിസ ജെയിംസ്, പോൾ തോമസ്, ആർ വിനോദ് എന്നിവർ പ്രസംഗിച്ചു.