ചവറ: അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്ര വിജ്ഞാനപുലരി പിറക്കാൻ എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു നയിക്കുന്ന ജാഥക്ക് 24 ന് വൈകുന്നേരം അഞ്ചിന് കരുനാഗപള്ളിയിൽ സ്വീകരണം നൽകും. ജില്ലയിലെ സ്വീകരണ പരിപാടിയുടെ സമാപനമാണ് കരുനാഗപള്ളിയിൽ നടക്കുന്നത്.
ഇതിനു മുന്നോടിയായി 16, 17, 18 ദിവസങ്ങളിലായി 12 മേഖലാ ജാഥകൾ താലൂക്കിലെ പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ മുതൽ 24 വരെ നടക്കുന്ന സാംസ്കാരിക ഉത്സവമായാണ് ജാഥാ സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായുള്ള ചവറ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല സംഗമങ്ങൾ നടന്നു.
തേവലക്കര പഞ്ചായത്ത് നേതൃസംഗമം യുവജന സമാജം ഗ്രന്ഥശാലയിൽ താലൂക്ക് സെകട്ടറി വി വിജയകുമാർ ഉദ്ഘാനം ചെയ്തു. ബി അശോകൻ നായർ അധ്യക്ഷനായി. നേതൃസമിതി കൺവീനർ കെ എസ് ബിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ, താലൂക്ക് പ്രസിഡന്റ് പി ബി ശിവൻ എന്നിവർ പ്രസംഗിച്ചു.
ചവറ, നീണ്ടകര നേതൃസംഗമം താലൂക്ക് പ്രസിഡന്റ് പി ബി ശിവൻ ഉദ്ഘാടനം ചെയ്തു. എസ് വത്സലകുമാരി അധ്യക്ഷയായി. വി വിജയകുമാർ, ബാബു വികാസ്, വി കെ മധുസൂദനൻ, താലൂക്ക് എക്സികുട്ടീവ് അംഗം സി രഘുനാഥ്, ബി അനിൽകുമാർ, എം സുരേഷ് എന്നിവർ പ്രസംഗിച്ചു. പന്മന നേതൃസംഗമം താലൂക്ക് സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പി ബി ശിവൻ, പി കെ ഗോപാലകൃഷ്ണൻ, കെ വി ദിലീപ് എന്നിവർ പ്രസംഗിച്ചു.