ചാത്തന്നൂർ: മുതിർന്ന സിപിഎം നേതാവും തൊഴിലാളി യൂണിയൻ സംഘാടകനും പ്രമുഖ സഹകാരയുമായിരുന്ന എസ് പ്രകാശന്റെ നിര്യാണത്തിൽ സിപിഎം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അനുശോചിച്ചു. ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ അധ്യക്ഷനായിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രൻ, ജി.എസ്.ജയലാൽ എംഎൽഎ, സി ഐ ടി യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം, ആർ എസ്പി നേതാവ് രാജേന്ദ്രപ്രസാദ്, സിപിഎം നേതാക്കളായ കെ.പി.കുറുപ്പ്, വി.ജയപ്രകാശ്, പി.വി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.