കൂടൽ: ദുബായ് ഗ്ലോബൽ വില്ലേജിന് മിഴിവേകി ഇനി വാക്സ് മ്യൂസിയവും. മ്യൂസിയം ഗ്ലോബൽ ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വില്ലേജിലെ മെഴുകു പ്രതിമകളാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.
ഗാന്ധിജി, നരേന്ദ്ര മോദി, ബൈഡൻ അടക്കം 16 മഹത് വ്യക്തികളുടെ മെഴുകു പ്രതിമകളുണ്ടിവിടെ.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ അഡ്മിൻ വൈസ് പ്രസിഡന്റ് സി.യു. മത്തായി, ചാൾസ് പോൾ, ഡൊമനിക് ജോസഫ്, ശ്രീകുമാർ മാക് ഇവന്റ്സ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ പവലിയൻ നിർമാണത്തിനു നേതൃത്വം നൽകിയത് പത്തനംതിട്ട സ്വദേശിയും യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പ് മേധാവിയുമായ തോമസ് മൊട്ടയ്ക്കലാണ്.
ദുബായിലെ ഗ്ലോബൽ വില്ലേജിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ. 10000 ചതുരശ്ര മീറ്ററിൽ രണ്ടുമാസം കൊണ്ടാണ് പവലിയൻ പൂർത്തീകരിച്ചത്.
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടയ്ക്കൽ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ടോമര്‍ ഗ്രൂപ്പ് കമ്പനികളുടെ സിഇഒയാണ്.