+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫി​മി​നെ സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​
ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന  സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫി​മി​നെ സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ നി​യ​മി​ച്ചു.
ബം​ഗ​ളൂ​രു ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ എ​ന്ന ചു​മ​ത​ല​യ്ക്കു പു​റ​മേ​യാ​ണ് മാ​ർ സെ​റാ​ഫിം തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക.
പ​ത്ത​നം​തി​ട്ട മാ​ത്തൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​കാം​ഗ​മാ​യ ഇ​ദ്ദേ​ഹം ബേ​സി​ൽ ദ​യ​റ അം​ഗ​വു​മാ​ണ്. 2023 ജ​നു​വ​രി ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.

കെ​എ​സ്ബി​സി​ഡി​സി വാ​യ്പ ന​ല്‍​കും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍, പി​ന്നാ​ക്ക മ​ത-​ന്യൂ​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​ള്ള 60 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​വി​ധ വാ​യ്പ പ​ദ്ധ​തി​ക​ള്‍​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്രാ​യ​പ​രി​ധി 18-60, വാ​ര്‍​ഷി​ക വ​രു​മാ​ന പ​രി​ധി 15 ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ. ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണ വാ​യ്പ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ (ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ), വ്യ​ക്തി​ഗ​ത വാ​യ്പ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ (9.5 ശ​ത​മാ​നം പ​ലി​ശ), വാ​ഹ​ന വാ​യ്പ എ​ട്ട് ല​ക്ഷം രൂ​പ വ​രെ (എ​ട്ട് ശ​ത​മാ​നം പ​ലി​ശ). സാ​ല​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, ആ​റ് സെ​ന്‍റി​ല്‍ കു​റ​യാ​ത്ത വ​സ്തു​വി​ന്‍റെ ആ​ധാ​ര​വും രേ​ഖ​ക​ളു​മോ ജാ​മ്യ​മാ​യി ന​ല്‍​കാം.
അ​പേ​ക്ഷ ഫോ​റ​ത്തി​ന് കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0468 2226111, 2272111.