പത്തനംതിട്ട: ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന മെത്രാപ്പോലീത്തമാരായിരുന്ന ദാനിയേൽ മാർ പീലക്സിനോസ്, ഫിലിപ്പോസ് മാർ യൗസേബിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ നാളെ മുതൽ 13 വരെ ബേസിൽ അരമന ചാപ്പലിൽ കൊണ്ടാടും.
നാളെ രാവിലെ വിശുദ്ധ കുർബാനയേ തുടർന്ന് പെരുന്നാൾ കൊടിയേറ്റ്. വൈകുന്നേരം സന്ധ്യാപ്രാർഥനയേ തുടർന്ന് ഫാ. തോമസ് രാജു കരുവാറ്റ പ്രസംഗിക്കും. 12നു വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥന, പ്രദക്ഷിണം. 13നു രാവിലെ ഏഴിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന, അനുസ്മരണ പ്രഭാഷണം, കബറിങ്കൽ ധൂപപ്രാർഥന, കുരിശടിയിലേക്ക് പ്രദക്ഷിണം.
11ന് കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിലും അനുസ്മരണ സമ്മേളനം ഉണ്ടാകുമെന്ന് ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.