പാലാ: കേരള ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 47-ാമത് ഓള് കേരള അണ്ടര്‍-19 സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കം. രാവിലെ എട്ടിന് മന്ത്രി വി.എന്‍. വാസവന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്, എംപിമാരായ തോമസ് ചാഴികാടന്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവര്‍ പങ്കെടുക്കും.
എ, ബി, സി, ഡി പൂളുകളിലായി 14 ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ഇന്നു രാവിലെ ഏഴിന് കണ്ണൂരും ഇടുക്കിയും 8.30ന് മലപ്പുറവും ആലപ്പുഴയും മൂന്നിന് കണ്ണൂരും മലപ്പുറവും 4.30ന് ഇടുക്കിയും ആലപ്പുഴയും തമ്മിലും മത്സരിക്കും. ചാമ്പ്യന്‍ഷിപ്പ് 17നു സമാപിക്കും. പാലാ സ്പോര്‍ട്ട്സ് അക്കാദമിയും ജിവി രാജ ഫുട്ബോള്‍ അക്കാദമിയും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത്. മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ടീമുകളെ പാലാ സ്പോര്‍ട്സ് അക്കാദമി സെക്രട്ടറി കെ.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ സംഘാടകസമിതി സ്വീകരിച്ചു.