തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ മാരക രോഗങ്ങൾ ബാധിച്ച 63 പേർക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസനിധിയിൽനിന്നും അനുവദിച്ച ധനസഹായം ഇന്ന് വൈകുന്നേരം നാലിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അംഗ സമാശ്വാസനിധിയുടെ വിതരണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് എം.ഐ. ബേബി മുത്തനാട്ട് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോണ്‍ ജോർജ്, പി.ആർ. അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോണ്സണ് പുളിക്കീൽ, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ആർ. ഉണ്ണികൃഷ്ണൻ, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡാർലിംഗ് ചെറിയാൻ, ഭരണസമിതിയംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.