പാലാ: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി പേചിപാറ വൈപ്പുമുട്ട് വിളയിൽ ശിവകുമാറിനെ(43) യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ധർണ നടത്തി
ഈരാറ്റുപേട്ട: കെഎസ്ആർടിസി ഡിപ്പോയോടുള്ള എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും അവഗണനയ്ക്കെതിരേ കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയുടെ മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെകട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അനസ് നാസർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, പി.എച്ച്. നൗഷാദ്, വർക്കിച്ചൻ, ലത്തീഫ് വെള്ളൂപറമ്പിൽ, കെ.ഇ.എ. ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.