വിതുര : ചില്ലകൾ മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. പൊന്മുടി സീതാതീര്‍ത്ഥം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് പ്രസിഡന്റ് മൊട്ടമൂട് വിജയവിലാസം വീട്ടില്‍ വിജയന് കാണി (60)യാണ് മരിച്ചത്.
പോലീസിലും സേവനം അനുഷ്ഠിച്ച വിജയൻ കാണിക്ക് എക്സൈസിലെ സേവനത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ഗുഡ്സര്‍വീസ് മെഡലും ലഭിച്ചിട്ടുണ്ട്.
മകരം ഒന്നിലെ സീതാതീര്‍ഥം പൊങ്കാലയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൊട്ടമൂട്ടിലെ വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടയിൽ അപകടം സംഭവിച്ചത്. സാമൂഹ്യ സാമുദായിക രംഗത്തും സജീവസാന്നിധ്യമായിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കള്‍: ഹരിനന്ദന്, യദുനന്ദന്‍. സംസ്കാരം ഇന്ന് .