കോട്ടയം: നഗരസഭാ പരിധിയില്‍ നാളെ ജലവിതരണം മുടങ്ങും. വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ നില്ക്കുന്ന വലിയ മരങ്ങള്‍ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് 11കെവി ലൈനില്‍നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുന്നതിനാല്‍ ഹൈലെവല്‍ ടാങ്കില്‍നിന്നു കോട്ടയം മുനിസിപ്പാലിറ്റിയുടെ 15, 16, 17, 18, 19, 20 എന്നീ വാര്‍ഡുകളിലെ ജലവിതരണം നാളെയും ഞായറാഴ്ചയും തടസപ്പെടും. ലോ ലെവല്‍ ടാങ്കില്‍നിന്നും ഉള്ള സപ്ലൈ സാധാരണ രീതിയില്‍ നടക്കുമെന്നും ജല അഥോറിട്ടി അധികൃതര്‍ അറിയിച്ചു.