കുമരകം: കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കൈപ്പുഴമുട്ട് പോളക്കുളം ബാറിന് സമീപത്തായിരുന്നു അപകടം. കോട്ടയത്തുനിന്നു വൈക്കത്തേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 4-45ന് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ ഇല്ലിക്കൽ മാലിൽച്ചിറ അഭിജിത്ത് വിജയൻ (19), കോട്ടയം തെക്കും ഗോപുരം സ്വദേശി പുന്നപ്പറമ്പിൽ പ്രിൻസ് (19) എന്നിവർക്കാണ് പരിക്കേറ്റത്.
പ്രിൻസിന്റെ വലത് തുടയെല്ല് ഒടിഞ്ഞു പുറത്തുവന്ന നിലയിലായിരുന്നു. അഭിജിത്തിന്റെ കാൽ ഒടിയുകയും ചെയ്തിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.