കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. മീനച്ചിലാറ്റിലെ ഇടത്തില്‍ മണപ്പുറം കടവില്‍ ഇന്നലെ രാത്രിയില്‍ നടന്ന ദേവിയുടെ ആറാട്ടോടെയാണ് സമാപനം കുറിച്ചത്. ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട ആറാട്ട് എഴുന്നള്ളിപ്പിന് അമ്പലം റോഡ്, മേല്‍പ്പാലം ജംഗ്ഷന്. കുമാരനല്ലൂര്‍ കവല, നീലിമംഗലം, സംക്രാന്തി വിളക്കമ്പലം, പള്ളിപ്പുറം, വായനശാല കവല, സൂര്യകാലടി മന, പുത്തേട്ട് എന്നിവിടങ്ങളിൽ വരവേല്‍പ്പ് നല്കി. തിരിച്ചെഴുന്നള്ളിപ്പിനു പുലര്‍ച്ചെ കുമാരനല്ലൂര്‍ കിഴക്കേ ആലിന് ചുവട്ടില്‍ എതിരേല്‍പ്പ് നല്കി.