മണ്ണാർക്കാട് : തച്ചന്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ പാഠ്യ -പാഠ്യേതര മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു. സ്റ്റാർ ക്ലബ്ബിലെ അംഗങ്ങളെയാണ് ബാഡ്ജ് നല്കി അനുമോദിച്ചത്. ആരോഗ്യകരമായ മത്സരത്തിലൂടെ എല്ലാ കുട്ടികളെയും അക്കാദമിക് മേഖലയിൽ മികച്ചതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർ ക്ലബ് പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.