വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ തങ്കം ജംഗ്ഷനിൽ വലിയ വാഹനങ്ങൾ തിരിഞ്ഞു വരാൻ സമയമെടുക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പാലക്കാട് ഭാഗത്തുനിന്നും സർവീസ് റോഡിലൂടെ വന്ന് ടൗണ്‍ റോഡിലേക്കു തിരിയുന്ന വാഹനങ്ങൾക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. പാലക്കാട് നിന്നും തൃശൂരിലേക്കു പോകുന്ന ബസുകൾ ചെറുപുഷ്പം ജംഗ്ഷനിൽ നിന്നും റോയൽ ജംഗ്ഷൻ വഴി ഇടതുഭാഗത്തെ സർവീസ് റോഡിൽ പ്രവേശിച്ച് തങ്കം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ടൗണ്‍ റോഡിലൂടെയാണ് സ്റ്റാൻഡിൽ കയറി പോകുന്നത്.
വലിയ ബസുകൾക്ക് തങ്കം ജംഗ്ഷനിലെ ആദ്യ ട്രാക്കിലൂടെ തിരിയാൻ സ്ഥലക്കുറവുണ്ട്. ഇതിനാൽ ബസുകൾക്ക് പുറകോട്ട് എടുത്തു വേണം തിരിഞ്ഞു വരാൻ. ഈ സമയം ഇവിടെ വാഹനങ്ങൾ നിറഞ്ഞ് കുരുക്കുമാകും. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിലേക്ക് പ്രവേശിക്കാവുന്ന വിധമാണ് ഇവിടുത്തെ ട്രാക്കുകൾ നിർമിച്ചിട്ടുള്ളത്. ഇതാണ് വലിയ വാഹനങ്ങൾക്ക് തിരിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മാസങ്ങൾക്ക് മുന്‍പ് ഇവിടെ യുവാവ് അപകടത്തിൽപ്പെട്ട് പരിക്കേൽക്കാനിടയായ സംഭവമുണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങൾക്കുകൂടി തിരിഞ്ഞ് വരാൻ സാധിക്കാവുന്ന വിധം ട്രാക്കുകൾ പുനർനിർമിക്കണം. വളവിൽകൂടുതൽസ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്നാണ് ആവശ്യം.