പരപ്പ: പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ട്രൈബല്‍ പ്ലസ് കാമ്പയിനുമായി പുല്ലൂര്‍ പെരിയ പഞ്ചായത്ത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗക്കാരായ കുടുംബങ്ങള്‍ക്ക് നൂറു തൊഴില്‍ ദിനങ്ങള്‍ അധികം നല്കുന്ന പദ്ധതിയാണ് തടുപ്പ ട്രൈബല്‍ പ്ലസ്. ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലെ നൂറുദിന തൊഴിലിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നൂറുദിവസം തൊഴിലും അധികമായി ഇവര്‍ക്ക് ലഭിക്കും. കൂടാതെ മുഴുവന്‍ എസ് ടി കുടുംബങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് ഉറപ്പ് വരുത്തുകയും ഓരോ കുടുംബത്തിന്റെയും തൊഴില്‍ കാര്‍ഡില്‍ പരമാവധി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും.
നൂറില്‍ അധികം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍വര്‍ഷങ്ങളിലെ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. ഏഴ് ദിവസത്തിനുള്ളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് വേതനം നല്‍കാനുള്ള പദ്ധതി തയാറാക്കുന്നത്.