കരിവേടകം: കുറ്റിക്കോല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ശങ്കരംപാടിയില്‍ സര്‍വേ നമ്പര്‍ 1/1 എ 1 ല്‍പെട്ട 11 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേല്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. ഈ ഭൂമിയിലെ ആദായങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കരിവേടകം വില്ലേജ് ഓഫീസില്‍നിന്ന് പരസ്യലേലം വിളിച്ച് നല്‍കുകയാണ്. പഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കിയ ഭൂരഹിത ഭവനരഹിതരായവരുടെ പട്ടികയില്‍ 60 പേരുണ്ട്.
അതിലേറെ ആളുകള്‍ പഞ്ചായത്തില്‍തന്നെ ഭൂരഹിതരായിട്ടുണ്ടെന്നും കുറ്റിക്കോല്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
അതിലേറെ ആളുകള്‍ പഞ്ചായത്തില്‍തന്നെ ഭൂരഹിതരായിട്ടുണ്ടെന്നും കുറ്റിക്കോല്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.