കാസർഗോഡ്/കാഞ്ഞങ്ങാട്: കാസർഗോട്ടും കാഞ്ഞങ്ങാട്ടും എംഡിഎംഎ കടത്ത് പിടിച്ചു. കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം കുഞ്ചത്തൂർ കെജെഎം റോഡിലെ ഷമീറി(45)നെയാണ് കാസർഗോഡ് പോലീസ് പിടികൂടിയത്. മൊഗ്രാൽ-പൂത്തൂരിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഷമീർ എംഡിഎംഎയുമായി പിടിയിലായത്.
നോർത്ത് കോട്ടച്ചേരിയിലെ സി.എ.മുഹമ്മദ് അഫ്രീദി (24)യെയാണ് 1.010 ഗ്രാം എംഡിഎംഎയുമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ, ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചത്. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഫ്രീദി എന്നാണ് പോലീസിന് ലഭിച്ച വിവരം.