പിലാത്തറ: പിലാത്തറയിലെ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിൽ തീപിടിച്ചു. പിലാത്തറ ദേശീയപാതയിൽ മേലതിയടത്തെ കെ.എം.മുരളീധരന്റെ ഉടമസ്ഥതയിലുള്ള മാസ് ട്രേഡേഴ്സ് ഇലക്ടിക്ക് സ്കൂട്ടര്‍ ഷോറൂമിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. പയ്യന്നൂര്‍ സ്റ്റേഷന് ഫയര്‍ ഓഫീസര്‍ സന്തോഷ്കുമാര്‍, അസി.സ്റ്റേഷന് ഫയര്‍ ഓഫീസര്‍ കേശവന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബാറ്ററി, ചാര്‍ജറുകള്‍, കംപ്രസിംഗ് മോട്ടോറുകൾ തുടങ്ങിയ അനുബന്ധ സാമഗ്രികകള്‍ നശിച്ചു. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററില്നിന്നുള്ള ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.