പയ്യന്നൂര്‍: പയ്യന്നൂരിൽ നിന്നും സ്കൂട്ടർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ഓലയന്പാടിയിലെ എടയന്നൂർ റോഡിലെ എം.കെ. ഫൈസൽ (23) ആണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴയ ബസ്റ്റാൻഡില്‍ നിന്നും എസ്ഐ കെ.വി.മുരളി, എഎസ്ഐ അബ്ദുള്‍ റൗഫ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 22ന് പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറമേലിലെ പിഗ്മി കലക്ഷന്‍ ഏജന്റ് ടി.വി. ഷീബയുടെ ടിവിഎസ് ജൂപ്പിറ്റര്‍ സ്കൂട്ടറായിരുന്നു ഇയാൾ മോഷ്ടിച്ചത്. സ്കൂട്ടർ ഏതാനും ദിവസങ്ങൾക്കു മുന്‍പ് പെരിങ്ങോത്ത് നിന്നും നന്പർ പ്ലേറ്റില്ലാത്ത നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് എൻജിൻ നന്പർ പരിശോധിച്ചാണ് സ്കൂട്ടർ ഷീബയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ പോക്സോ കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.