തളിപ്പറമ്പ്: കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നാരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ടോയ്ലറ്റുകൾ ഉപയോഗയോഗ്യമാക്കുക, ഇലക്ട്രിക് - പ്ലംബിംഗ് വർക്കുകൾ അടിയന്തിരമായി പൂർത്തീകരിക്കുക, കൂളറുകൾ പ്രവർത്തന യോഗ്യമാക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ അധികാരികൾ പരാതി അവഗണിച്ചെന്നാരോപിച്ചായിരുന്നു ഉപരോധം. തുടർന്ന് തളിപ്പറന്പ് പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.