കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള 21 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആദ്യറൗണ്ട് മത്സരം വ്യാഴാഴ്ച നടന്നു. ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിവ ഇന്ന് നടക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.