ന്യൂഡൽഹി: സപ്തസ്വരങ്ങളിൽ അധിഷ്ഠിതമായ സംഗീതം ദൈവികമാണെന്നും അവ മനുഷ്യ മനസുകളുടെ വിരസതയകറ്റാനും ഉന്മേഷം പകരാനുമുള്ള ഊർജം പകർന്നു നൽകുമെന്നും ഡോ. സി.വി. ആനന്ദബോസ് ഐഎഎസ്. സംഗീതം ആസ്വദിക്കുന്നവരിൽ സന്തോഷം, ദുഃഖം, അനുകന്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാനും രോഗശമനത്തിനുവരെ സംഗീതം ഉപകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രുതിലയ ലൈവ് മ്യൂസിക് ട്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് 30 ഞായറാഴ്ച വൈകുന്നേരം നടന്ന വിർച്വൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രുതിലയയുടെ രക്ഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റുമായ കെ. രഘുനാഥ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ കലാ പരിപാടികളിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. കേരളാ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ചക്കപ്പഴം സീരിയലിലൂടെ മലയാളി മനസുകളിൽ കുടിയേറിയ കുഞ്ഞു സാധികാ സുരേഷ് കുടുംബ സംഗമത്തിൽ അതിഥിയായെത്തി എല്ലാവരോടും സംവദിച്ചു.
സംഗീതം, ഹാസ്യ പരിപാടികൾ, ചിത്ര രചന എന്നിവ ചടങ്ങുകൾക്ക് ചാരുതയേകി. കെ കെ രാധാകൃഷ്ണൻ, എസ് പ്രദീപ്, സതീഷ്, ഗിരിജാ സുകുമാരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി.എൻ. ഷാജി