തിരുവനന്തപുരം: രാജ്യത്തെ എൻജിഒകളിലെ സാമൂഹിക ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഓരോ വർഷവും നൽകിവരുന്ന സോഷ്യൽ ആൻഡ് ബിസിനസ് എന്റർപ്രൈസ് റസ്പോൺസിബിൾ അവാർഡ് യുനെസ്കോ ഹെഡ് ക്വാർടേഴ്സിൽ നടത്തിയ ചടങ്ങിൽ സച്ച് (സൊസൈറ്റി ഫോർ ആക്ഷൻ ഇൻ കമ്മ്യൂണിറ്റി ഹെൽത്ത്) ന് സമ്മാനിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സച്ച് നടത്തിയ കോവിഡ് കാലത്തെ വാക്സിനേഷൻ ബോധവത്കരണ പ്രവർത്തനങ്ങളും വാക്സിനേഷൻ ഡ്രൈവ് സപ്പോർട്ടും കമ്മ്യൂണിറ്റി ഹെൽത്ത് മേഖലയിൽ നൽകിയ സുപ്രധാന സപ്പോർട്ടും പരിഗണിച്ചാണ് സച്ച് സബെരാ അവാർഡിന് അർഹമായത്.
ഡോ. ബിബേക് ദേബ്രോയ് (ചെയർമാൻ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ), രേണു സുദ് കർണാട് (എംഡി, എച്ച്ഡിഎഫ്സി ലിമിറ്റഡ്), രാജ് മരിവാല ( ഡയറക്ടർ, മരിവല ഹെൽത്ത് ഇനിഷീയേറ്റിവ്) എന്നിവരടങ്ങുന്ന സബെര ജൂറി അംഗങ്ങളാണ് "സച്ച്'നെ തെരഞ്ഞെടുത്തത്. സച്ച് ഇന്ത്യ സിഇഒയും സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ, അഡ്വ. അമൽ ദേവരാജ് ചെറുകര, (സച്ച് അഡ്വൈസറി ബോർഡ് ചെയർമാൻ), ജ്യോതിസ് (സച്ച്, പ്രോഗ്രാം ഡയറ്ടർ), ശമ്പ സേനാപതി (സച്ച്, ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.