ചിറയിന്‍കീഴ് താലൂക്കിലെ "കളക്ടറോടൊപ്പം അദാലത്ത്' 15ന്
തിരുവനന്തപുരം : ചിറയിന്‍കീഴ് താലൂക്കിലെ "കളക്ടറോടൊപ്പം അദാലത്ത്' 15ന്. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നേരിട്ട് പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്താണ് കളക്ടറോടൊപ്പം എന്ന പേരില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അന്നേദിവസം നേരിട്ട് ഹാജരായി കളക്ടര്‍ക്ക് സമര്‍പ്പിക്കാം. റീസര്‍വെ, പോക്കുവരവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവ ഒഴിച്ചുള്ള പരാതികള്‍ അദാലത്തില്‍ സ്വീകരിക്കും.
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍ സ്പെഷല്‍ അലോട്ട്മെന്റ്
തിരുവനന്തപുരം : 2022-23 അധ്യയന വര്‍ഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളജ് ഓപ്ഷന് സമര്‍പ്പണവും www.lbscentre. kerala.gov.in എന്ന വെബ്സൈറ്റ് വഴി നാളെ മുതല്‍ 13 വരെ നടത്താവുന്നതാണ്. അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. എല്‍ബിഎസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ എന്‍ഒസി നിര്‍ബന്ധമായും രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. മുന്‍ അലോട്ട്മെന്റുകളില്‍ സമര്‍പ്പിച്ച എന്‍ഒസി പരിഗണിക്കുന്നതല്ലെന്നും എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.
ചിത്രരചനാ മത്സരം
തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി യുപി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒൻപത് മുതല്‍ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിപാടി. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഒൻപതിന് വൈകുന്നേരം അഞ്ചിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തിലോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇ-മെയിൽ jkstvm2022@ gmail.com, ഫോണ്‍: 9074724613.
കാൻസർ രോഗ നിർണയ ക്യാമ്പ് നാളെ
വിതുര : കൊപ്പം ശ്രാവണം പുരുഷ സ്വയം സഹായ സംഘവും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും ചേർന്ന് നാളെ രാവിലെ പത്തിന് വിതുര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യും.