തിരുവനന്തപുരം : നാലുനാള്‍ നീണ്ടുനില്‍ക്കുന്ന വാശിയേറിയ കലാ കായിക പോരാട്ടങ്ങള്‍ക്ക് തിരിതെളിഞ്ഞു. ജില്ലാ കേരളോത്സവം കായികമത്സരങ്ങളുടെ ഉദ്ഘാടനം എം. വിന്‍സന്റ് എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എയുടെ ആദ്യ കിക്ക് ഓഫോടെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്
വെള്ളായണി കാര്‍ഷിക കോളജ് ഗ്രൗണ്ട്, വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റേഡിയം, മാറനല്ലൂര്‍ കണ്ടല ഷാസ് ഇന്‍ഡോര്‍ സ്റ്റേഡിയം, പൂങ്കോട് രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള് എന്നിവിടങ്ങളിലായി കായികമത്സരങ്ങള്‍ പുരോഗമിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം. ജലീല്‍, വി.ആര്. സലൂജ, വിളപ്പില്‍ രാധാകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.