വെള്ളറട : പഞ്ചായത്തിലെ തത്തിയൂര്, പെരുങ്കടവിള, അയിരൂര്‍, മാരായുട്ടം സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പെരുങ്കടവിള എല്പിബിഎസില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, പഞ്ചായത്ത് അംഗം സ്നേഹലത, ഹെഡ്മാസ്റ്റർ സുരേഷ് കുമാര്‍, സുചിത്ര, സ്മിത, സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു.