നേമം : കെഎസ്ടിഎ ബാലരാമപുരം സബ് ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം പ്രാവച്ചമ്പലം ഇഎംഎസ് ഹാളിൽ ചേർന്നു. സിപിഎം വെള്ളായണി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.എസ്. പ്രദീപ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഡി. ബീന, നേതാക്കളായ എ.ആർ. തോമസ്, എസ്.എൽ. റെജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പാറക്കുഴി സുരേന്ദ്രൻ (ചെയർമാൻ) എ.എസ്. മൻസൂർ (കൺവീനർ). 17 ന് പ്രാവച്ചമ്പലം ഇഎംഎസ് ഹാളിൽ നടക്കുന്ന സബ് ജില്ലാ സമ്മേളനത്തിൽ ഉപജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് 300 ലേറെ പ്രതിനിധികൾ പങ്കെടുക്കും.